പടന്നക്കാട് കാർഷിക കോളേജിലെ ഈ വർഷത്തെ വായനാവാരാഘോഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വായന മനുഷ്യനെ മനുഷ്യനാക്കുന്നു എന്നും പല സാഹചര്യങ്ങളെയും തരണം ചെയ്യാൻ അത് അവനെ പ്രാപ്തനാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിതാറാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് അസിസ്റ്റൻ്റ് ലൈബ്രേറിയൻ ഡോ.വി.പി.അജിതകുമാരി സ്വാഗതം പറഞ്ഞു. ഡോ.നിധീഷ്.പി, ശ്രീ.പി.കെ.ദീപേഷ്, ശ്രീ. ശ്രീനാഥ് ആർ.നായർ എന്നിവർ ആശംസകൾ നേർന്നു. കുമാരി സ്നേഹ എസ് നന്ദി പറഞ്ഞു. വിദ്യാർത്ഥികളും, അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്ത ചടങ്ങിൽ കവിതാലാപനം, പുസ്തകാസ്വാദനം എന്നിവയും ഉണ്ടായിരുന്നു.
Institution:
College of Agriculture, Padannakkad