• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Black/White

-A A +A

Status message

The page style have been saved as Black/White.

മലയാള ദിനാഘോഷം

മലയാളം ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷിക കോളേജിൽ മലയാള ദിനാഘോഷം നടന്നു. കോളേജ് ഡീൻ ഡോ.ടി സജിതാ റാണി അധ്യക്ഷത വഹിക്കുകയും നെഹ്റു കോളേജ്, കാഞ്ഞങ്ങാട് മലയാള വിഭാഗം മേധാവി ആയിട്ടുള്ള ഡോ.ധന്യ കീപ്പേരി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രോഗ്രാം കോർഡിനേറ്ററും അസിസ്റ്റൻറ് ലൈബ്രറിയനും ആയിട്ടുള്ള ഡോ. വി. പി. അജിതകുമാരി സ്വാഗതം ആശംസിച്ചു .ഡോ.കെ. എം ശ്രീകുമാർ, ഡോ. പി നിധീഷ്, ശ്രീ പി കെ ദീപേഷ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കോളേജ് യൂണിയൻ പ്രസിഡൻറ് കുമാരി.അഹല്യ സജീവ് നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ നൂറ്റി അൻപോതോളം പേർ പങ്കെടുത്തു.ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങളും കലാപരിപാടികളും മലയാളഭാഷ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്

Institution: 
College of Agriculture, Padannakkad