• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Mango Fest 2023

കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട് കാർഷിക കോളേജ് സ്റ്റുഡൻ്റ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ഏപ്രില്‍ 29 മുതൽ മെയ് 2 വരെ മലബാർ മാംഗോ ഫെസ്റ്റ്- ‘മധുരം 2023’ സംഘടിപ്പിച്ചു.  ബഹു. തൃക്കരിപ്പൂർ എം.എൽ.എ ശ്രീ.എം.രാജഗോപാലൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പതിനായിരത്തിൽപരം ആളുകൾ മേളയിൽ പങ്കെടുത്തു.

മേളയോടനുബന്ധിച്ച് വിവിധ കാർഷിക വിഷയങ്ങളിൽ സെമിനാറുകൾ, പരിശീലന പരിപാടികൾ, വിപണന മേള എന്നിവ സംഘടിപ്പിച്ചു. ‘തേനിലേയും മെഴുകിലെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ' എന്ന വിഷയത്തിൽ ആദ്യ സെമിനാർ നടന്നു. തുടർന്ന്, സുസ്ഥിര സംരംഭകത്വം നാളികേര കർഷക കൂട്ടായ്മയിലൂടെ, കൂൺകൃഷി, ചെറുതേനീച്ച കൃഷി, മാലിന്യസംസ്കരണം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.

Institution: 
College of Agriculture, Padannakkad

Translations

English Arabic French German Hindi Italian Russian Spanish

Address

Padannakkad (P.O),
Kasaragod Dt. Kerala 671314
:+91-467-2280616
:+91-467-2282699
:+91-467-2284099